Connect with us

Business

സെന്‍സെക്സ് 800 പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 16,900ത്തിലെത്തി

ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

Published

|

Last Updated

മുംബൈ| കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍നിന്ന് കുതിച്ചുയുര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. കനത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ തുടരുന്നത്. 800 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 56,575ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 230 പോയന്റ് നേട്ടത്തില്‍ 16,893ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബേങ്ക്, ആക്സിസ് ബേങ്ക്, മാരുതി സുസുകി, ഐസിഐസിഐ ബേങ്ക്, ബജാജ് ഫിനാന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സില്‍ പ്രധാനമായും നേട്ടത്തില്‍. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.4 ശതമാനം ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്.