Connect with us

Business

സെന്‍സെക്സ് 400 പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 17,400ന് മുകളില്‍

ടിസിഎസ്, ഇന്‍ഫോസിസ്, ഐടിസി, ചില ധനകാര്യ ഓഹരികള്‍ എന്നിവയിലെ നിക്ഷേപക താല്‍പര്യമാണ് വിപണി നേട്ടമാക്കിയത്.

Published

|

Last Updated

മുംബൈ| ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 400 പോയന്റ് ഉയര്‍ന്ന് 58,198ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തില്‍ 17,440ലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസ്, ഇന്‍ഫോസിസ്, ഐടിസി, ചില ധനകാര്യ ഓഹരികള്‍ എന്നിവയിലെ നിക്ഷേപക താല്‍പര്യമാണ് വിപണി നേട്ടമാക്കിയത്.

ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബേങ്ക്, ആക്സിസ് ബേങ്ക്, അള്‍ട്രടെക് സിമെന്റ്സ്, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബേങ്ക്, ഐസിഐസിഐ ബേങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 1.33 ശതമാനം ഉയര്‍ന്നു. ബേങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, റിയാല്‍റ്റി, ഫാര്‍മ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം വര്‍ധനവിലാണ് വ്യാപാരം നടക്കുന്നത്.

 

Latest