Connect with us

Business

സെന്‍സെക്സ് 1,100 പോയിന്റിലേറെ കുറഞ്ഞു; നിഫ്റ്റി 17,450 ന് താഴെയെത്തി

എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്‍പന സമ്മര്‍ദം നേരിട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി| ഓഹരി സൂചികകളില്‍ തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്സ് 1,100 പോയിന്റിലേറെ ഇടിഞ്ഞു. ഉച്ചയ്ക്ക് 12:27 വരെ, 30-ഷെയര്‍ ബിഎസ്ഇ സൂചിക 1,120 പോയിന്റ് അല്ലെങ്കില്‍ 1.88 ശതമാനം ഇടിഞ്ഞ് 58,516 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 326 പോയിന്റ് അഥവാ 1.83 ശതമാനം താഴ്ന്ന് 17,439 ലേക്ക് നീങ്ങി.

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്‍പന സമ്മര്‍ദം നേരിട്ടു. യൂറോപ്പിലും മറ്റുമുള്ള കൊവിഡ് വ്യാപന ഭീതിയാണ് ആഗോളതലത്തില്‍ വിപണിയെ ബാധിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി നാലുശതമാനം ഇടിവ് നേരിട്ടു.

മാരുതി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎല്‍ ടെക്, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ എന്നിവയുടെ ഓഹരികള്‍ 6.01 ശതമാനത്തോളം ഇടിഞ്ഞു. എന്‍എസ്ഇ പ്ലാറ്റ്ഫോമില്‍, നിഫ്റ്റി ഓട്ടോ, നിഫ്റ്റി പിഎസ്യു ബാങ്ക് എന്നിവയുടെ എല്ലാ ഉപ സൂചികകളും 3.84 ശതമാനം വരെ ഇടിഞ്ഞു.സൗദി ആരാംകോയുമായുള്ള 1,11,761 കോടി രൂപ(15 ബില്യണ്‍ ഡോളര്‍)യുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചതാണ് ഓഹരിയെ ബാധിച്ചത്.

രണ്ടാമത്തെ ദിവസവും പേടിഎമ്മിന്റെ ഓഹരി നഷ്ടംനേരിട്ടു. തിങ്കളാഴ്ച 17 ശതമാനത്തോളമാണ് ഇടിഞ്ഞത്. മൊത്തവ്യാപാരമൂല്യം 8,34,482 കോടി രൂപയായി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കമ്പനിക്ക് നേട്ടമാക്കാനായില്ല. ആഗോളതലത്തിലെ പണപ്പെരുപ്പ ഭീഷണി വരുംദിവസങ്ങളിലും വിപണികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

Latest