Connect with us

Business

സെന്‍സെക്സ് 712 പോയന്റ് നഷ്ടത്തില്‍; നിഫ്റ്റി 16,800ന് താഴെയെത്തി

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, സിപ്ല, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Published

|

Last Updated

മുംബൈ| ആഴ്ചയുടെ ആദ്യദിനത്തിലും സൂചികകളില്‍ കനത്ത നഷ്ടം. ആഗോള വിപണികളിലെ തകര്‍ച്ചയും കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനവുമാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്. സെന്‍സെക്സ് 56,500ന് താഴെയെത്തി. നിഫ്റ്റി 16,800ന് താഴെയാണ് വ്യാപാരം നടക്കുന്നത്.

സെന്‍സെക്സ് 712 പോയന്റ് നഷ്ടത്തില്‍ 56,395ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 239 പോയന്റ് താഴ്ന്ന് 16,789ലുമാണ് വ്യാപാരം ആരംഭിച്ചത്. അദാനി പോര്‍ട്സ്, ശ്രീ സിമെന്റ്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടൈറ്റാന്‍ കമ്പനി, ഗ്രാസിം, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, സിപ്ല, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

 

Latest