Connect with us

Business

സെന്‍സെക്സ് 571 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 17,150ന് താഴെ

സെന്‍സെക്സില്‍ 160 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വൈകാതെ നഷ്ടത്തിലായി.

Published

|

Last Updated

മുംബൈ| രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് തിങ്കളാഴ്ച നഷ്ടത്തിലാണ് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്സില്‍ 160 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വൈകാതെ നഷ്ടത്തിലായി. ഒടുവില്‍ 571 പോയന്റ് താഴ്ന്ന് 57,292 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 169.45 പോയന്റ് താഴ്ന്ന് 17,096ലുമെത്തി.

പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബേങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബേങ്ക്, നെസ് ലെ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബേങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി എന്നീ ഓഹരികളാണ് നഷ്ടത്തിലായത്. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ എനര്‍ജി ഓഹരികള്‍ മികച്ചനേട്ടമുണ്ടാക്കി.

എച്ച്ഡിഎഫ്സി ബേങ്ക്, സണ്‍ ഫാര്‍മ, സിപ്ല, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റല്‍, മീഡിയ സൂചികകള്‍ യഥാക്രമം 1.3 ശതമാനവും 0.3 ശതമാനവും നേട്ടമുണ്ടാക്കി. എഫ്എംസിജി രണ്ടുശതമാനവും പൊതുമേഖല ബേങ്ക് 1.5ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനം നഷ്ടംനേരിട്ടപ്പോള്‍ സ്മോള്‍ ക്യാപ് 0.4 ശതമാനം നേട്ടമുണ്ടാക്കി.