Connect with us

Kerala

സീനിയര്‍ വനിതാ ദേശീയ ഫുട്‌ബോള്‍: ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ച് കേരളം; വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

Published

|

Last Updated

കോഴിക്കോട് | എ ഐ എഫ് എഫ് സീനിയര്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് ഉത്തരാഖണ്ഡിനെയാണ് തോല്‍പ്പിച്ചത്. ടൂര്‍ണമെന്റിലെ കേരളത്തിന്റെ ആദ്യ ജയമാണിത്. കേരളത്തിനു വേണ്ടി ഫെമിന രണ്ട് ഗോളുകള്‍ നേടി. വിനീത വിജയനിലൂടെ കേരളമാണ് ആദ്യം സ്‌കോര്‍ ചെയ്തത് (1-0). എന്നാല്‍, ഭഗവതി ചൗഹാന്റെ ഗോള്‍ ഉത്തരാഖണ്ഡിന് സമനില നേടിക്കൊടുത്തു (1-1).

രണ്ടാം പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേരളം ഫെമിനയിലൂടെ വീണ്ടും ലീഡ് നേടി (2-1). കളിയുടെ അവസാന നിമിഷത്തില്‍ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടിയും ഫെമിന ലക്ഷ്യത്തിലെത്തിച്ചു (3-1). അടുത്ത മത്സരത്തില്‍ കേരളം മധ്യപ്രദേശിനെ നേരിടും. ഇതില്‍ വിജയിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാകും.

 

Latest