Connect with us

Kozhikode

ശക്തിപ്രകടനമായി സെക്യുലര്‍ ഇന്ത്യ റാലി

ഒരു വര്‍ഷത്തിലധികമായി സംഘടിപ്പിച്ചുവരുന്ന ക്യാമ്പയിനിന്റെ ഭാഗമായ റാലി നഗരത്തെ ഹരിതാഭമാക്കി.

Published

|

Last Updated

കോഴിക്കോട്  | ഇന്ത്യന്‍ നാഷനല്‍ ലീഗ് വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്യുലര്‍ ഇന്ത്യ റാലി പാര്‍ട്ടിയുടെ ശക്തിപ്രകടനമായി മാറി. ഒരു വര്‍ഷത്തിലധികമായി സംഘടിപ്പിച്ചുവരുന്ന ക്യാമ്പയിനിന്റെ ഭാഗമായ റാലി നഗരത്തെ ഹരിതാഭമാക്കി.ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ബഹുജന റാലി കലാ വാദ്യ മേളഘോഷങ്ങളോടെ മുതലക്കുളം മൈതാനിയില്‍ നിന്ന് വൈകിട്ട് അഞ്ചിന് ആരംഭിച്ച് കടപ്പുറത്ത് സമാപിച്ചു.

പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് പി സി കുരീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്കെ പി ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി, എല്‍ ഡി എഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, അഡ്വ. സഫറുല്ല, സലീം മടവൂര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, സയ്യിദ് ശബീല്‍ ഹൈദറൂസി, എന്‍ അലി അബ്ദുല്ല, മുക്കം ഉമര്‍ ഫൈസി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഫാ. മാത്യൂസ് വാഴക്കുന്നം, ബശീര്‍ അഹ്്മദ്, ശബീര്‍ ഖാദിരി, മനോജ് സി നായര്‍സംബന്ധിച്ചു.

 

Latest