Connect with us

National

യു പിയില്‍ രണ്ടാം യോഗി സര്‍ക്കാര്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ രണ്ട് ഉപ മുഖ്യമന്ത്രിമാര്‍

Published

|

Last Updated

ലക്‌നൗ | ഉത്തര്‍ പ്രദേശില്‍ രണ്ടാം യോഗി സര്‍ക്കാര്‍ അധികാരമേറ്റു. 53 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് യോഗി യു പി മുഖ്യമന്ത്രിയാകുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രിസഭയില്‍ രണ്ട് ഉപ മുഖ്യമന്ത്രിമാരുണ്ട്. കേശവ് പ്രസാദ് മൗര്യ ഉപ മുഖ്യമന്ത്രിയായി തുടരും. ദിനേശ് ശര്‍മക്ക് പകരം ബ്രിജേഷ് പഥക് ഉപ മുഖ്യമന്ത്രിയാകും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗും ബേബി റാണി മൗര്യയും മന്ത്രിമാരാകും.

 

 

---- facebook comment plugin here -----

Latest