Connect with us

school reopening

സ്‌കൂള്‍ തുറക്കല്‍: പരാതിക്ക് ഇടയില്ലാത്ത വിധം സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കും

ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് ക്രമീകരിക്കാനാണ് ആലോചന.

Published

|

Last Updated

തിരുവനന്തപുരം | നവംബറില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖക്ക് സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ- ആരോഗ്യ മന്ത്രിമാര്‍ അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രിമാരായ വി ശിവന്‍കുട്ടിയും വീണാ ജോര്‍ജുമാണ് ഇക്കാര്യം അറിയിച്ചത്.

സൂക്ഷ്മ മേഖലകളെയടക്കം ഉള്‍പ്പെടുത്തിയുള്ള സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദ്യാഭ്യാസ- ആരോഗ്യ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് ക്രമീകരിക്കാനാണ് ആലോചന. ഉച്ചവരെ സ്‌കൂളിലെ ക്ലാസും അതിന് ശേഷം ഓണ്‍ലൈന്‍ ക്ലാസ് ആക്കാനും ആലോചയുണ്ട്. പ്രൈമറി തലങ്ങളിൽ ബയോബബിള്‍ ആശയം അടിസ്ഥാനമാക്കും.

മാനേജ്‌മെന്റുകളുമായും രക്ഷിതാക്കളുമായും അധ്യാപക സംഘടനകളുമായും ജനപ്രതിനിധികളുമായും കൂടിയാലോചന നടത്തിയാണ് സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുക. യാതൊരു പരാതിക്കും ഇടയില്ലാത്ത വിധമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക.

Latest