Connect with us

Qatar

സഊദി ആഭ്യന്തര മന്ത്രി ഖത്വര്‍ സ്ഥാനപതിയെ കണ്ടു

Published

|

Last Updated

റിയാദ് | സഊദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ സഊദിയിലെ ഖത്വര്‍ സ്ഥാനപതി ബന്ദര്‍ മുഹമ്മദ് അല്‍ അതിയ്യയുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാത്പര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദം, കുറ്റകൃത്യങ്ങള്‍, സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷയും സ്ഥിരതയും മികച്ച മാതൃകയാണെന്ന് അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു.