Connect with us

Ongoing News

സഊദി കിരീടാവകാശി ഖത്തര്‍ ധനകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സഊദി -ഖത്തര്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ നിലവില്‍ വന്നു

Published

|

Last Updated

റിയാദ് | സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാനുമായി നിയോമില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അന്തര്‍ദേശീയ വിഷയത്തിലുള്ള സഹകരണവും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദിന്റെ പ്രത്യേക സന്ദേശവും കിരീടാവകാശിക്ക് കൈമാറി.

സഊദിയുടെ വിഷന്‍ 2030ന്റെയും ഖത്തറിന്റെ 2030 വിഷന്‍ പദ്ധതിയുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-വ്യാപാര സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ സഊദി -ഖത്തര്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ ഭേദഗതിയിലും ഒപ്പുവച്ചു.