Connect with us

Saudi Arabia

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി സഊദി കിരീടാവകാശി ഖത്തറില്‍

2017ല്‍ കിരീടാവകാശിയായ ശേഷം ഖത്തറിലേക്കുള്ള രണ്ടാമത്തെ ഔദ്യോഗിക യാത്രകൂടിയാണിത്

Published

|

Last Updated

ദോഹ | 2022ലെ ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ദോഹയിലെത്തി .ദോഹയിലെത്തിയ മുഹമ്മദ് രാജകുമാരനെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചതായി ഖത്തര്‍ അമീരി ദിവാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

2017ല്‍ കിരീടാവകാശിയായ ശേഷം ഖത്തറിലേക്കുള്ള രണ്ടാമത്തെ ഔദ്യോഗിക യാത്രകൂടിയാണിത്. 2022 ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കിരീടാവകാശിയുടെ സന്ദര്‍ശനമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു