Connect with us

Ongoing News

റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ച് സഊദി

Published

|

Last Updated

ദമാം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയ ശേഷം യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയുള്‍പ്പെടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കഴിയുന്നവരുടെ റീ എന്‍ട്രി കാലാവധി സഊദി അറേബ്യ വീണ്ടും ദീര്‍ഘിപ്പിച്ചു, സഊദിക്ക് പുറത്തുകഴിയുന്നവരുടെ റീ-എന്‍ട്രി വിസകള്‍ 2022 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സഊദിയിലേക്ക് നേരിട്ട് വിമാനയാത്രാ വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ രാജകാരുണ്യത്തിന്റെ ആശ്വാസം ലഭിക്കുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് 2020 മാര്‍ച്ച് 15 മുതല്‍ 20 മാസത്തോളമായി നേരിട്ടുള്ള യാത്രാ വിലക്ക് ഏര്‍പ്പടുത്തിയത് മുതല്‍ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവ സൗജന്യമായി പുതുക്കി നല്‍കിയിരുന്നു. സൗജന്യ ദീര്‍ഘിപ്പിക്കല്‍ സമയ പരിധി ഈ മാസം അവസാനിക്കാനിരിക്കെയാണ് രാജകാരുണ്യം ആശ്വാസമായി എത്തിയത്.

 

Latest