Connect with us

IPL

ഡല്‍ഹിക്കെതിരെ സഞ്ജു പൊരുതിത്തോറ്റു

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയെ പിന്തള്ളി ഒന്നാമതെത്തിയ ഡല്‍ഹി പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചു

Published

|

Last Updated

ദുബൈ | ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം. 33 റണ്‍സിനാണ് ഡല്‍ഹി രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ടോസ് നേടിയ രാജസ്ഥാന്‍ ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 154 റണ്‍സ് നേടി. രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

രാജസ്ഥാന് വേണ്ടി 52 പന്തില്‍ 70 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നത് രാജസ്ഥാന് തിരിച്ചടിയായി. ഡല്‍ഹിക്കായി ശ്രേയസ് അയ്യര്‍ 32 പന്തില്‍ 43 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ആന്റ്റിച്ച് നോര്‍ട്യ രണ്ട് വിക്കറ്റ് നേടി.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയെ പിന്തള്ളി ഒന്നാമതെത്തിയ ഡല്‍ഹി പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചു.

Latest