Connect with us

sanal kumar sasidharan

നാടകീയതക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുത്തു; തട്ടിക്കൊണ്ടുപോകലെന്ന് സനല്‍

എന്നിട്ടും പോകാന്‍ കൂട്ടാക്കാതെ തട്ടിക്കൊണ്ടുപോകലാണെന്നും ഭരണകക്ഷിയുടെ ഗൂഢാലോചനയാണെന്നും ആരോപിക്കുകയായിരുന്നു സനല്‍കുമാര്‍.

Published

|

Last Updated

തിരുവനന്തപുരം | അതീവ നാടകീയതക്കൊടുവില്‍ യുവസംവിധായകൻ സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുത്തു. എളമക്കര പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ മഫ്തിയിലെത്തി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘമാണെന്ന് ആരോപിച്ച് സനല്‍കുമാര്‍ പോകാന്‍ കൂട്ടാക്കാതെയിരിക്കുകയായിരുന്നു. ഒടുവില്‍ പാറശ്ശാല പോലീസെത്തി എളമക്കരയിലെ പോലീസുകാരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നിട്ടും പോകാന്‍ കൂട്ടാക്കാതെ തട്ടിക്കൊണ്ടുപോകലാണെന്നും ഭരണകക്ഷിയുടെ ഗൂഢാലോചനയാണെന്നും ആരോപിക്കുകയായിരുന്നു സനല്‍കുമാര്‍.

പാറശ്ശാലയിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനിയത്തിക്കും അനിയത്തിയുടെ ഭർതൃമാതാവിനും ഒപ്പമെത്തിയതായിരുന്നു സനല്‍കുമാര്‍. അതിനിടെയാണ് പോലീസുകാരെത്തിയത്. തുടര്‍ന്ന് സനല്‍കുമാര്‍ ഫേസ്ബുക്ക് ലൈവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. പോലീസുകാരല്ലെന്നും തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ വന്ന സംഘമാണെന്നും ഇന്നോവയിലാണ് സംഘമെത്തിയതെന്നും ലൈവില്‍ സനല്‍കുമാര്‍ പറഞ്ഞു.

പാറശ്ശാല പോലീസെത്തുന്നത് വരെ ലൈവ് തുടര്‍ന്നു. പാറശ്ശാല എസ് ഐയും സംഘവുമെത്തിയപ്പോള്‍ എഫ് ഐ ആര്‍ കാണണമെന്നും പാറശ്ശാല പോലീസിന്റെ സംരക്ഷണവും വേണമെന്നായി സനല്‍കുമാര്‍. ഒടുവില്‍ എഫ് ഐ ആര്‍ കോപ്പി അടങ്ങുന്ന ഫയല്‍ കാണിച്ചതിന് ശേഷമാണ് സനല്‍കുമാര്‍ കാറില്‍ നിന്നിറങ്ങിയത്. സംസ്ഥാനത്തെ ഭരണകക്ഷിയുടെ ഗൂഢാലോചനയാണ് ഇതെന്ന് സനല്‍കുമാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു.

നടി മഞ്ജു വാര്യരുടെ പരാതിയിലാണ് എളമക്കര പോലീസ് സനല്‍കുമാറിനെതിരെ കേസെടുത്തത്. ഫേസ്ബുക്കില്‍ നിരന്തരം അപവാദ കുറിപ്പുകള്‍ എഴുതിയതിനാണ് കേസ്. ഭീഷണിപ്പെടുത്തല്‍, ഐ ടി നിയമം എന്നിവയനുസരിച്ചാണ് കേസെടുത്തത്.

---- facebook comment plugin here -----

Latest