Connect with us

Business

സാംസങ് ഗ്യാലക്‌സി എം53 5ജി ഇന്ന് ഇന്ത്യയിലെത്തും

ഹാന്‍ഡ്സെറ്റ് ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1ലാണ് പ്രവര്‍ത്തിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| സാംസങ് ഗ്യാലക്‌സി എം53 5ജി ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഗ്യാലക്‌സി എം52 5ജി യുടെ പിന്‍ഗാമിയാണ് കമ്പനിയുടെ ഏറ്റവും പുതിയ 5ജി സ്മാര്‍ട്ട്ഫോണ്‍. ഹാന്‍ഡ്സെറ്റ് ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1ലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു ഒക്ടാ-കോര്‍ ചിപ്സെറ്റാണ് നല്‍കുന്നത്. 120എച്ച്ഇസെഡ് സൂപ്പര്‍ അമോലെഡ്+ ഡിസ്പ്ലേ, കൂടാതെ 108-മെഗാപിക്‌സല്‍ പ്രൈമറി കാമറയും ഫീച്ചര്‍ ചെയ്യുന്നു. 8ജിബി വരെ റാം ഉള്ള, മീഡിയടെക് ഡൈമെന്‍സിറ്റി 900 എസ്ഒസി ആണ് ഫോണിന് ഊര്‍ജം നല്‍കുന്നത്.

സാംസങ് ഗ്യാലക്‌സി എം53 5ജി യുടെ ഇന്ത്യന്‍ വേരിയന്റില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഉള്‍പ്പെടെയുള്ള ക്വാഡ് റിയര്‍ കാമറ സജ്ജീകരണം അവതരിപ്പിക്കും. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്‍വശത്ത് 32 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഇതിലുണ്ടാകും. ഇത് 5,000എംഎഎച്ച് ബാറ്ററിയും 25ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും നല്‍കുന്നു.

സാംസങ് ഗ്യാലക്‌സി എം53 5ജി ഇന്ത്യ ലോഞ്ച് ഇവന്റ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഇവന്റ് സാംസങ് ഇന്ത്യ യൂട്യൂബ് ചാനലില്‍ ലൈവ് സ്ട്രീം ചെയ്യും. സാംസങ് ഗ്യാലക്‌സി എം53 5ജിയുടെ ഇന്ത്യയിലെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ ലോഞ്ച് ചെയ്ത അതിന്റെ മുന്‍ഗാമിയായ ഗ്യാലക്‌സി എം52 5ജി യുടെ 6ജിബി + 128ജിബി മോഡലിന് 29,999 രൂപയായിരുന്നു വില. 8ജിബി + 128ജിബി മോഡലിന് 31,999 രൂപയും ആണ് ഉണ്ടായിരുന്നത്.