Connect with us

Techno

സാംസങ് ഗാലക്‌സി എം52 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി

സാംസങ് ഗാലക്‌സി എം52 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 29,999 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| സാംസങിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് 5ജി സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് ഗാലക്സി എം52 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ പ്രത്യേക വില നിശ്ചയിച്ച് വില്‍പ്പനയ്‌ക്കെത്തും. മൂന്ന് പിന്‍കാമറകള്‍, 120എച്ച്‌സെഡ് സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേ, ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി എസ്ഒസി, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട് എന്നീ ഫീച്ചറുകള്‍ ഈ ഡിവൈസിലുണ്ട്.

സാംസങ് ഗാലക്‌സി എം52 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 29,999 രൂപയാണ് വില. 8 ജിബി റാം, 128 ജിബി ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ വില 31,999 രൂപയാണ്. എന്നാല്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് വില്‍പ്പനയ്ക്ക് എത്തുന്നതിനാല്‍ ഈ ഡിവൈസിന് വിലക്കിഴിവുണ്ടാകും. ആമുഖ വിലയായി 6ജിബി റാം, 128ജിബി സ്റ്റോറേജ് മോഡല്‍ 26,999 രൂപയ്ക്ക് ലഭ്യമാകും. 8ജിബി റാം, 128 സ്റ്റോറേജ് മോഡലിന് 28,999 രൂപയാണ് വില.

ബ്ലേസിംഗ് ബ്ലാക്ക്, ഐസി ബ്ലൂ നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ഒക്ടോബര്‍ 3 ഞായറാഴ്ച മുതല്‍ ആമസോണ്‍, സാംസങ്.കോം, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. സ്മാര്‍ട്ട്‌ഫോണിന് ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചോ ഇഎംഐ ഇടപാടുകള്‍ ഉപയോഗിച്ചോ ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആമസോണില്‍ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കും. ഷോപ്പിംഗ് കൂപ്പണുകളിലൂടെ 1,000 രൂപ കിഴിവ് ലഭിക്കും. ഇവ കൂടാതെ ആറ് മാസത്തെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ഒന്‍പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും.

 

Latest