Connect with us

Techno

സാംസങ് ഗ്യാലക്സി എ14 4ജി ഉടന്‍ ഇന്ത്യയിലെത്തുന്നു

ഫോണിന്റെ അടിസ്ഥാന മോഡലിന് 13,999 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| സാംസങ്ങിന്റെ ബജറ്റ് ഫ്രണ്ട്ലി ഗ്യാലക്സി എ സീരീസിലേക്കുള്ള ഏറ്റവും പുതിയ സാംസങ് ഗ്യാലക്സി എ 14 4 ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. കമ്പനി ഇതുവരെ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അടുത്തിടെയുള്ള ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ലോഞ്ച് ടൈംലൈനും ഫോണിന്റെ വിലയും സ്റ്റോറേജ് ഓപ്ഷനുകളും സൂചിപ്പിച്ചു. ഈ വര്‍ഷം ആദ്യം മലേഷ്യയില്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആഗോള സവിശേഷതകള്‍ ഇതിനകം തന്നെ അറിയാം.

ഫോണിന് 6.6 ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്പ്ലേ, 90എച്ച്ഇസെഡ് പുതുക്കല്‍ നിരക്ക് എന്നിവയുണ്ട്. കമ്പനിയുടെ ബജറ്റ്-സൗഹൃദ ഓഫറായി ഗ്യാലക്‌സി എ14 4ജിയെ അടുത്ത ആഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് ഫോണ്‍ എത്തുക. കൂടാതെ, ഫോണിന്റെ വിലയും ടിപ്പ് ചെയ്തിട്ടുണ്ട്. ഫോണിന്റെ അടിസ്ഥാന മോഡലിന് 13,999 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപ വിലവരും.

ഫോണ്‍ ഇതിനകം മലേഷ്യയില്‍ അവതരിപ്പിച്ചതുകൊണ്ട് ഫോണിന്റെ സവിശേഷതകള്‍ ഇന്ത്യയിലും സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലേഷ്യയിലെ സാംസങ് ഗ്യാലക്‌സി എ14 4ജിയ്ക്ക് 6.6-ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്പ്ലേ, 90എച്ച്ഇസെഡ് പുതുക്കല്‍ നിരക്ക് എന്നിവയാണുള്ളത്. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി80 എസ്ഒസി ആണ് ഹാന്‍ഡ്സെറ്റിന് കരുത്ത് പകരുന്നത്. ഫോണിലെ ബാറ്ററി കപ്പാസിറ്റിയില്‍ 15ഡബ്ല്യു ചാര്‍ജിംഗ് പിന്തുണയുള്ള നീക്കം ചെയ്യാനാവാത്ത 5,000എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുന്നു.