Connect with us

from print

സമസ്ത പണ്ഡിത സമ്മേളനം ഇന്ന്

മതം, ദൈവം, യുക്തി, രാഷ്ട്രം, രാഷ്ടീയം, അനുഷ്ഠാനം, ആചാരം തുടങ്ങി വിവിധ സെഷനുകള്‍ നടക്കും.

Published

|

Last Updated

മലപ്പുറം | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിത പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പത്ത് മുതല്‍ മലപ്പുറത്ത് നടക്കും.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മുശാവറ അംഗങ്ങളും മേഖലാ ഭാരവാഹികളുമാണ് സമ്മേളന പ്രതിനിധികള്‍.

മതം, ദൈവം, യുക്തി, രാഷ്ട്രം, രാഷ്ടീയം, അനുഷ്ഠാനം, ആചാരം തുടങ്ങി വിവിധ സെഷനുകള്‍ നടക്കും. സയ്യിദ് അലി ബാഫഖി, പി ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചിന് സമാപിക്കും.

 

---- facebook comment plugin here -----

Latest