Connect with us

Kerala

സ്വലാത്ത് ആത്മീയ സംഗമവും ജീലാനി അനുസ്മരണ സമ്മേളനവും

പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ ആത്മീയ സംഗമവും ജീലാനി അനുസ്മരണ സമ്മേളനവും നടക്കും. വൈകുന്നേരം 6 ന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

വെല്ലൂര്‍ ബാഖിയാത്ത് സ്ഥാപക നേതാവ് ശാഹ് അബ്ദുല്‍ വഹാബ് ഹസ്രത്ത് എന്നവരുടെ 105-ാം ആണ്ട് നേര്‍ച്ചയും പരിപാടിയില്‍ നടക്കും. സമസ്ത നേതാക്കളായിരുന്ന താജുല്‍ ഉലമാ, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്ലിയാര്‍, എം.എ ഉസ്താദ്, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്്ലിയാര്‍ തുടങ്ങിയവരുടെ അനുസ്മരണവും പരിപാടിയില്‍ നടക്കും. പരിപാടിക്കെത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊരുക്കും.
സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മുഖ്താര്‍ ഹസ്രത്ത് പാലക്കാട്, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി, ആറ്റുപുറം അലി ബാഖവി, പി.എസ്.കെ ബാഖവി മാടവന, അബ്ദുറഷീദ് ബാഖവി കുറ്റിപ്പുറം, അബ്ദുല്‍ വാസിഅ് ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിക്കും.

 

Latest