Connect with us

Kerala

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; സര്‍ക്കാറിന് ഉത്തരവാദിത്വമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

എന്തു ചെയ്യണമെന്ന് യൂണിയനുകളും മാനേജ്മെന്റും തീരുമാനിക്കട്ടെയെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണ പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് സര്‍ക്കാര്‍ ഈ മാസം പത്തിന് ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ആ ഉറപ്പ് ലംഘിച്ചാണ് യൂണിയനുകള്‍ സമരം ചെയ്തത്. ഇനി എന്തു ചെയ്യണമെന്ന് യൂണിയനുകളും മാനേജ്മെന്റും തീരുമാനിക്കട്ടെയെന്നും മന്ത്രി നിസപാട് സ്വീകരിച്ചു.

ഈ മാസം 10ന് ശമ്പളം നല്‍കാമെന്ന് പറഞ്ഞത് ജീവനക്കാര്‍ സമരത്തിന് പോകരുതെന്ന് നിബന്ധനയിലാണ്. സര്‍ക്കാര്‍ നല്‍കിയ ആ ഉറപ്പ് വിശ്വാസത്തിലെടുക്കാതെയാണ് ജീവനക്കാര്‍ സമരത്തിലേക്ക് പോയത്. സര്‍ക്കാരിന്റെ വാക്ക് യൂണിയനുകള്‍ വിശ്വാസത്തിലെടുക്കാത്ത സ്ഥിതിക്ക് ഇനി സര്‍ക്കാരിന് ശമ്പള പ്രതിസന്ധിയില്‍ ഒരുത്തരവാദിത്വവുമില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം ആറിന് ചേര്‍ന്ന ചര്‍ച്ചയിലാണ് ഈ മാസം പത്തിന് ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ ഇത് ലംഘിച്ച് യൂണിയനുകള്‍ പണിമുടക്കുകയായിരുന്നു. സിഐടിയു മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ പത്താം തീയതി ആയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെ സിഐടിയു തന്നെ മാനേജ്മെന്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest