Connect with us

Kerala

സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്കായി വിഭജിച്ച് നല്‍കി

മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം |  വിവാദ പ്രസ്താവനയെ തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്കായി വിഭജിച്ച്  കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്.

ഫിഷറീസ് വകുപ്പ് അബ്ദുറഹ്‌മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‌കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. വകുപ്പു മാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു.

 

Latest