Connect with us

Business

കേരള സർക്കാർ ഉത്പന്നമായ ശബരി പ്രീമിയം ചായ ഇനി ജി സി സിയിലും

കേരളത്തിലുടനീളം 1600 ചില്ലറ വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുള്ള സപ്ലെകോ വഴി സംസ്ഥാനത്തെ ആവശ്യം ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിർത്താനായിട്ടുണ്ടെന്ന് മന്ത്രി അനിൽ

Published

|

Last Updated

അബുദബി | കേരള സർക്കാർ ഉത്പന്നമായ ശബരി പ്രീമിയം ചായയുടെ ജിസിസിയിലെ വിതരണോദ്ഘാടനം അബുദബിയിൽ  സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവ്വഹിച്ചു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിസിസിയിലെ അംഗീകൃത വിതരണക്കാരായ ബിഫ്രഷ് ഫുഡ്സ് ജനറൽ ട്രേഡിങ്ങ് കമ്പനിയാണ് ശബരി ചായ യുഎഇയിൽ വിപണിയിൽ എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിൽ 1974 ൽ സ്ഥാപിച്ച കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷണന്റെ (സപ്ലെകോ) ഉത്പന്നമാണ് ശബരി. 1984 ലാണ് ശബരി എന്ന ബ്രാൻഡിൽ ചായപ്പൊടി വിപണിയിലെത്തിച്ചത്.

കേരളത്തിലുടനീളം 1600 ചില്ലറ വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുള്ള സപ്ലെകോ വഴി സംസ്ഥാനത്തെ ആവശ്യം ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിർത്താനായിട്ടുണ്ടെന്ന് മന്ത്രി അനിൽ അഭിപ്രായപ്പെട്ടു. ഇന്ന് കേരളത്തിൽ 15 ദശലക്ഷം ആളുകൾ സപ്ലെകോ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.

സപ്ലെകോയുടെ വാർഷിക വിറ്റുവരവ് 6400 കോടി രൂപയാണ്. ശബരി ചായക്ക്‌ പുറമെ വെളിച്ചെണ്ണ, മസാലപ്പൊടികൾ, കറിപ്പൊടികൾ, ഉപ്പ്, സുഗന്ധവ്യജ്ഞനം, നോട്ട് ബുക്കുകൾ, കാപ്പിപ്പൊടി, ആട്ട തുടങ്ങിയ ഭക്ഷ സാധനങ്ങളും സപ്ലെകോ വഴി വിപണിയിൽ എത്തിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഗൾഫിലെ മറ്റു മുഴുവൻ രാജ്യങ്ങളിലും ശബരി ചായ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.

ശബരിയുടെ ആദ്യ വിതരണം ലുലു ഗ്രൂപ്പ് സി ഇ ഒ സെയ്ഫി  രൂപവാലക്ക്  നൽകിക്കൊണ്ടാണ് മന്ത്രി അഡ്വ. ജി. ആർ അനിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ കേരള സംസ്ഥാന സിവിൽ സപ്ലെസ് കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിങ്ങ് ഡയറക്ടർ ഡോ. സഞ്ജീബ് പട്ജോഷി ഐപിഎസ്, ബിഫ്രഷ്‌ഷ് മാനേജിങ്ങ് ഡയറക്ടർ പി. വി. അബ്ദുൽ നിസ്സാർ , ജനറൽ മാനേജർ നസീം, ജനറൽ മാർക്കറ്റിങ്ങ് മാനേജർ സലിം ഹിലാൽ, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സലിം വി. ഐ., നെല്ലറ ഷംസുദ്ദീൻ, മുസതഫാ എ.എ.കെ., എ കെ ഫൈസൽ എന്നവർ ചടങ്ങിൽ സംബന്ധിച്ചു.