Connect with us

Kasargod

സഅദിയ്യ ഐ ടി ഐ കോണ്‍വൊക്കേഷന്‍; സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

പ്രിന്‍സിപ്പല്‍ കെ വി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദേളി | എന്‍ സി വി ടി പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം നടന്ന ദേശീയ കോണ്‍വൊക്കേഷന്‍ ചടങ്ങിന്റെ ഭാഗമായി സഅദിയ്യ പ്രൈവറ്റ് ഐ ടി ഐയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ വി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, ശറഫുദ്ധീന്‍ സഅദി, ഹമീദ് മാസറ്റര്‍ മാവിലാടം പ്രസംഗിച്ചു. ശമീര്‍ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.

അവസാന വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) 100 ശതമാനം, മെക്കാനിക്ക് മോട്ടോര്‍ (വെഹിക്കിള്‍) 90 ശതമാനം, ഒന്നാം വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) 100 ശതമാനം, മെക്കാനിക്ക് മോട്ടോര്‍ (വെഹിക്കിള്‍) 100 ശതമാനം ഇലക്ട്രീഷ്യന്‍ 60 ശതമാനം.