Connect with us

saadiyya

സഅദിയ്യ നൂര്‍ വാലി പ്രീസ്‌കൂള്‍ ഗ്രാജ്വേഷന്‍ സംഗമം നടത്തി

സെക്രട്ടറി കെ പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദേളി | കുരുന്നു മക്കള്‍ക്ക് ആനന്ദകരമായ വിദ്യാഭ്യാസം നല്‍കുന്നതിന് ജാമിഅ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒരുക്കിയ പ്രീ സ്‌കൂളില്‍ നിന്ന് മൂന്ന് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സെക്രട്ടറി കെ പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്തു. മാനേജര്‍ അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു. പ്രിന്‍സിപ്പൽ ഹനീഫ് അനീസ് സ്വാഗതവും പ്രീ സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് കുഞ്ഞി മുട്ടത്തോട് നന്ദിയും പറഞ്ഞു.

Latest