Kasargod
സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു
പത്താം തരത്തിൽ 36 ഡിസ്റ്റിംഗ്ഷനും പന്ത്രണ്ടാം തരത്തിൽ 18 ഡിസ്റ്റിംഗ്ഷനും നേടി 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.

ദേളി | സി ബി എസ് ഇ പൊതു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച സഅദിയ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കായി വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പത്താം തരത്തിൽ 36 ഡിസ്റ്റിംഗ്ഷനും പന്ത്രണ്ടാം തരത്തിൽ 18 ഡിസ്റ്റിംഗ്ഷനും നേടി 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ സയ്യിദ് മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ മാനേജർ അബ്ദുൽ വഹാബ് ഉദ്ഘാടനം നിർവഹിച്ചു. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അഹ്‌മദ് അലി ബെണ്ടിച്ചാൽ അവാർഡ് വിതരണം നടത്തി. പത്താം തരത്തിൽ ടോപ്പർ ആയ ഖദീജത്ത് ശാസിന, പ്ലസ് ടു കൊമേഴ്‌സ് ടോപ്പർ ഫിദ ഫാത്തിമ, പ്ലസ് ടു സയൻസ് ടോപ്പർ ഖദീജത് മർവ എന്നിവരെ പ്രത്യേകം അനുമോദിച്ചു.
നാല് പതിറ്റാണ്ടായി മികച്ച രീതിയിൽ മുന്നേറുന്ന സ്ഥാപനത്തിൽ നിലവിൽ മൂവായിരം വിദ്യാർഥികൾ പഠിച്ചുവരുന്നു.
---- facebook comment plugin here -----