Connect with us

russia v/s ukraine

പോളണ്ട് അതിര്‍ത്തിക്കടുത്ത യുക്രൈന്‍ സൈനിക ക്യാംപില്‍ റഷ്യന്‍ വ്യോമാക്രമണം; 35 മരണം

മരിച്ചവരില്‍ വിദേശ സൈനിക പരിശീലകരുമുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു.

Published

|

Last Updated

ലവീവ് | പോളണ്ട് അതിര്‍ത്തിക്കടുത്ത യുക്രൈന്‍ സൈനിക ക്യാംപില്‍ റഷ്യ വ്യോമാക്രമണം നടത്തി. 35 പേര്‍ മരിക്കുകയും 57 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ വിദേശ സൈനിക പരിശീലകരുമുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു.

പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ ലവീവിലെ യവോരിവ് സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. സൈനിക താവളത്തിന് നേരെ 30ലേറെ റോക്കറ്റുകളാണ് റഷ്യ തൊടുത്തുവിട്ടതെന്ന് ലവീവ് മേഖലാ ഗവര്‍ണര്‍ മാക്‌സിം കോസിത്സ്‌കി പറഞ്ഞു.

നാറ്റോ അംഗമായ പോളണ്ടിന്റെ അതിര്‍ത്തിയില്‍ നിന്ന് കേവലം പത്ത് കി മീ മാത്രം ദുരമുള്ള ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ പീസ്‌കീപിംഗ് ആന്‍ഡ് സെക്യൂരിറ്റിയില്‍ എട്ട് മിസൈലുകളാണ് പതിച്ചത്. ഇവിടെയുണ്ടായ വിദേശ സൈനിക പരിശീലകര്‍ മരിച്ചതായാണ് യുക്രൈന്‍ പറയുന്നത്. റഷ്യന്‍ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ വെച്ച് യു എസ്- യുക്രൈന്‍ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.

---- facebook comment plugin here -----

Latest