Connect with us

russia v/s ukraine

പോളണ്ട് അതിര്‍ത്തിക്ക് സമീപമുള്ള ലിവിവില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടത്തി റഷ്യ

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ എത്തിയ പശ്ചാത്തലത്തിലാണ് ആക്രമണം.

Published

|

Last Updated

കീവ് | പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് 80 കി മീ മാത്രമുള്ള പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ ലിവിവില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടത്തി റഷ്യ. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ എത്തിയ പശ്ചാത്തലത്തിലാണ് ആക്രമണം. അവിടെ വെച്ച് യുക്രൈന്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതായിരിക്കണം റഷ്യയെ ചൊടിപ്പിച്ചത്.

ലിവിവ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. കൂടിക്കാഴ്ചയില്‍ കൂടുതല്‍ സൈനിക സഹായം നല്‍കാമെന്ന് ബൈഡന്‍ ഉറപ്പ് നല്‍കിയതായി യുക്രൈന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. നാറ്റോ വിഭജിക്കപ്പെടുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിന്‍ പ്രതീക്ഷിച്ചതെങ്കിലും അത് സംഭവിക്കാത്തതില്‍ അമ്പരന്നുകാണുമെന്ന് ബൈഡന്‍ പരിഹസിച്ചു.

അതിനിടെ യുക്രൈനില്‍ മറ്റൊരു റഷ്യന്‍ ജനറല്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ലെഫ്.ജനറല്‍ യാകോവ് റെസാന്‍ത്സെവ് ആണ് കൊല്ലപ്പെട്ടത്. ഏഴാമത്തെ റഷ്യന്‍ ജനറലാണ് ഇതോടെ യുക്രൈനില്‍ കൊല്ലപ്പെടുന്നത്.

Latest