2000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പൊതുജനങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കാതെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൂര്‍ണ സജ്ജമായിരിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകളില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാമെന്നും കടയുടമകള്‍ നോട്ട് നിരസിക്കാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.
2000 രൂപ നോട്ടുകള്‍ കൊണ്ടുവന്നതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. വിപണിയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകള്‍ക്ക് ക്ഷാമമില്ലാത്തതിനാല്‍ 2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. 2000 രൂപ നോട്ട് നിയമസാധുതയുള്ളതായി തുടരും. 2023 സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ എളുപ്പത്തില്‍ നിക്ഷേപിക്കാനും മാറാനും കഴിയും.
വീഡിയോ കാണാം
---- facebook comment plugin here -----