Connect with us

Rsc

മക്കയിൽ രിസാല സ്റ്റഡി സർക്കിൾ ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ടി എസ് ബദറുദ്ദീൻ തങ്ങൾ മുഖ്യ രക്ഷാധികാരിയായി 55 അംഗ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

Published

|

Last Updated

മക്ക | വിശുദ്ധ ഹജ്ജ് കർമത്തിനായി അഷ്ട ദിക്കുകളിൽ നിന്നെത്തുന്ന തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഒരുക്കുന്നതിന് രിസാല സ്റ്റഡി സർക്കിൾ ഹജ്ജ് വളണ്ടിയർ കോർ  പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹാജിമാർക്ക് താങ്ങുംതണലുമായി കഴിഞ്ഞ ഇരുപതാണ്ട് സേവന രംഗത്ത് പ്രവർത്തിച്ചുവരുന്ന ഐ സി എഫും രിസാല സ്റ്റഡി സർക്കിളും ഈ വർഷത്തെ സംയുക്ത ഹജ്ജ് വളണ്ടിയർ കോർ കമ്മിറ്റി രൂപവത്കരിച്ചു.

ടി എസ് ബദറുദ്ദീൻ തങ്ങൾ മുഖ്യ രക്ഷാധികാരിയായി 55 അംഗ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കഴിഞ്ഞ ദിവസം നടന്ന വളണ്ടിയർ മീറ്റിൽ ആർ എസ് സി സഊദി വെസ്റ്റ് നാഷനൽ സംഘടന സെക്രട്ടറി ഉമൈർ മുണ്ടോളി കോർ കമ്മിറ്റി പ്രഖ്യാപനം നടത്തി.

സൈദലവി സഖാഫി കാസിം ഹാജി, സിദ്ദീഖ് ഹാജി (രക്ഷധികാരികൾ), അനസ് മുബാറക് ( ആർ എസ് സി കോഡിനേറ്റർ), സൽമാൻ വെങ്ങളം (ജനറൽ കോഡിനേറ്റർ), ജമാൽ മുക്കം (വൈസ് കോഡിനേറ്റർ), ശിഹാബ് കുറുകത്താണി, ശബീർ ഖാലിദ്, അബൂബക്കർ പുലാമന്തോൾ, സിറാജ് വില്യാപ്പള്ളി ( കോഡിനേറ്റേഴ്‌സ് ), ഇസ്ഹാഖ് ഖാദിസിയ്യ (ക്യാപ്റ്റൻ), റിയാസ്‌ ശറായ, അൻസാർ ജമൂം, മുഷ്താക് ജബൽനൂർ, അബ്ദുർറഹ്മാൻ മണ്ണാർക്കാട്, മൊയ്‌ദീൻ അസീസിയ, ഇഹ്‌സാൻ ഹറം (വൈസ് ക്യാപ്റ്റന്മാർ).

യോഗത്തിൽ ശാഫി ബാഖവി, കബീർ ചൊവ്വ പ്രസംഗിച്ചു. മുസ്തഫ പട്ടാമ്പി, ഹുസൈൻ ഹാജി കൊടിഞ്ഞി, അബൂബക്കർ കണ്ണൂർ, ജമാൽ മുക്കം, മുഈനുദ്ദീൻ ,ഷെഫിൻ, അലി, അൻസാർ പങ്കെടുത്തു.