Connect with us

bribe

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്‌പെക്ടര്‍ പിടിയില്‍

നഗരസഭയുടെ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനു വേണ്ടി ഇയാള്‍ 13,000 രൂപ കെട്ടിട ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു

Published

|

Last Updated

കട്ടപ്പന |  കെട്ടിട ഉടമയില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി. കട്ടപ്പന നഗരസഭാ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഷിജു അസീസ് ആണ് പിടിയിലായത്.

നഗരസഭയുടെ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനു വേണ്ടി ഇയാള്‍ 13,000 രൂപ കെട്ടിട ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ തന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

 

Latest