Connect with us

ssf

റീസ്റ്റോർ കേരള പരിശീലന പ്രവർത്തനങ്ങൾക്ക് തുടക്കമായി

വർക്ക് ഷോപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ, സെക്രട്ടറി കെ ബി ബശീർ മുസ്‌ലിയാർ നേതൃത്വം നൽകി.

Published

|

Last Updated

കൊക്കാല | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായുള്ള റീസ്റ്റോർ കേരള പദ്ധതി പരിശീലനത്തിന് തൃശൂർ ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലാ പ്രസിഡൻ്റ് ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന വർക്ക് ഷോപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ, സെക്രട്ടറി കെ ബി ബശീർ മുസ്‌ലിയാർ നേതൃത്വം നൽകി.

കെ എ ശനീബ് സ്വാഗതവും റിയാസ് അഹ്സനി നന്ദിയും പറഞ്ഞു. ഹുസൈൻ ഫാസിലി, അനസ് ചേലക്കര, മുനീർ ഖാദിരി, റിയാസ് കെ എ, ത്വാഹിർ ചേറ്റുവ, ശംസുദ്ദീൻ സഖാഫി, ഫർശാദ് സുഹ്രി, ശഹീർ മുസ്‌ലിയാർ, ഇയാസ് പഴുവിൽ സംബന്ധിച്ചു.

---- facebook comment plugin here -----

Latest