Connect with us

Kerala

ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണം; സ്വപ്‌നയുടെയും സരിത്തിന്റെയും ഹരജി ഇന്ന് പരിഗണിക്കും

സംസ്ഥാനം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് ഇരുവരും ഇളവ് ആവശ്യപ്പെട്ടത്.

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷും പി എസ് സരിത്തും സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.

സംസ്ഥാനം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് ഇരുവരും ഇളവ് ആവശ്യപ്പെട്ടത്. ബെംഗളൂരുവില്‍ ജോലി ലഭിച്ചതിനാലാണ് ഇളവ് ആവശ്യപ്പെടുന്നതെന്ന് സ്വപ്‌നയും സരിത്തും കോടതിയെ അറിയിച്ചു.

 

Latest