Connect with us

hajj 2022

ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷന്‍ ജൂൺ ആദ്യവാരം മുതൽ

തീർഥാടകർക്ക് മുൻ വർഷങ്ങളിൽ നൽകിയ ഭക്ഷണ വിതരണ സംവിധാനം ഈ വർഷവും തുടരുമെന്നും അൽ ജുഹാനി പറഞ്ഞു.

Published

|

Last Updated

മക്ക | ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിൽ പങ്കെടുക്കുന്ന ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷന്‍ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ആഭ്യന്തര തീർഥാടകർക്കായുള്ള കോർഡിനേഷൻ കൗൺസിലിന്റെ ചുമതലയുള്ള ഡയറക്ടർ ബോർഡ് ചെയർമാൻ സൈദ്  അൽ ജുഹാനി പറഞ്ഞു. അൽ ഇഖ്ബാരിയ ചാനലിൻ്റെ പ്രത്യേക പ്രോഗ്രാമിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തീർഥാടകർക്ക് മിനായിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടന കമ്പനികൾ വാഗ്ദാനം ചെയ്യുന്ന പാക്കേജുകൾക്ക്  പുറമെ,  ഹോട്ടൽ മുറികൾക്ക് സമാനമായി നവീകരിച്ച ടെന്റുകൾ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി പാക്കേജ് ഈ വര്ഷം ഉണ്ടായിരിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകളിൽ ഉൾപ്പെടുന്ന തീർഥാടകർക്ക് മുൻ വർഷങ്ങളിൽ നൽകിയ ഭക്ഷണ വിതരണ സംവിധാനം ഈ വർഷവും തുടരുമെന്നും അൽ ജുഹാനി പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം ഹജ്ജ് കര്‍മ്മങ്ങളിൽ വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്ക് പങ്കെടുക്കാൻ അനുമതി നൽകിയിരുന്നില്ല. 10 ലക്ഷം തീര്‍ഥാടകര്‍ പങ്കെടുക്കുന്ന ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ  എട്ടര ലക്ഷം തീര്‍ഥാടകർ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സഊദിയിൽ കഴിയുന്ന സ്വദേശികളും വിദേശികളുമായ ഒന്നര ലക്ഷം പേർക്കാണ് ഹജ്ജിന് അവസരം.

---- facebook comment plugin here -----

Latest