Connect with us

Ongoing News

റെഡ്മി നോട്ട് 10എസ് ഇന്ത്യന്‍ വിപണിയില്‍; വിലയും സവിശേഷതകളും

17,499 രൂപയാണ് പുതിയ റെഡ്മി നോട്ട് 10എസ് വേരിയന്റിന്റെ വില.

Published

|

Last Updated

ന്യൂഡല്‍ഹി| റെഡ്മി നോട്ട് 10എസ് സ്മാര്‍ട്ട്ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഫോണിന്റെ വില്‍പന ഇന്ന് ആരംഭിക്കും. 8 ജിബി റാം ആണ് കമ്പനി റെഡ്മി നോട്ട് 10 എസിന്റെ പുതിയ വേരിയന്റില്‍ നല്‍കിയിരിക്കുന്നത്. 128 ജിബി കപ്പാസിറ്റിയുള്ള സ്റ്റോറേജ് സ്‌പേസും റെഡ്മി നോട്ട് 10 എസില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 17,499 രൂപയാണ് പുതിയ റെഡ്മി നോട്ട് 10എസ് വേരിയന്റിന്റെ വില.

നിലവില്‍ എംഐയുടെ വെബ്‌സൈറ്റ് വഴിയാണ് ഫോണ്‍ പ്രധാനമായും വില്‍ക്കുന്നത്. ആമസോണിലും ഫോണ്‍ ലഭ്യമാകും. 6.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി95 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഡെവലപ്പ് ചെയ്ത എംഐയുഐ 12.5 ഓഎസിലാണ് റെഡ്മി നോട്ട് 10എസ് വര്‍ക്ക് ചെയ്യുന്നത്.

റെഡ്മി നോട്ട് 10എസ് ഒരു ക്വാഡ് കാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. അതില്‍ 64 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ കാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍ വശത്ത് 13 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഉണ്ട്. 33വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചര്‍ ചെയ്യുന്ന 5000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, എഐ ഫെയ്സ് അണ്‍ലോക്ക്, ഡ്യുവല്‍ സ്പീക്കറുകള്‍, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, ഡ്യുവല്‍ സിം കണക്റ്റിവിറ്റി, സ്പ്ലാഷ്, വെള്ളം, പൊടി എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനുള്ള ഐപി53 റേറ്റിങ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

 

Latest