Connect with us

Techno

റെഡ്മി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി

റെഡ്മി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള മോഡലിന് 13,999 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഷവോമി റെഡ്മി നോട്ട് 10 സീരിസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10ന്റെ അതേ വിലയ്ക്കാണ് റെഡ്മി നോട്ട് 10 ലൈറ്റ് എത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 എസ്ഒസിയാണ്. കഴിഞ്ഞ വര്‍ഷം റെഡ്മി നോട്ട് 9 പ്രോയില്‍ ഉപയോഗിച്ച അതേ ചിപ്സെറ്റാണ് ഇത്. അറോറ ബ്ലൂ, ഷാംപെയ്ന്‍ ഗോള്‍ഡ്, ഗ്ലേസിയര്‍ വൈറ്റ്, ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

റെഡ്മി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണില്‍ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍, റീഡിംഗ് മോഡ് 2.0, ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍ എന്നിവയുണ്ട്. നാല് പിന്‍കാമറകളുമായിട്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്.

റെഡ്മി നോട്ട് 10 ലൈറ്റില്‍ 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. കണക്റ്റിവിറ്റിക്കായി ഫോണില്‍ 4ജി വോള്‍ട്ടി, വൈ-ഫൈ 802.11എസി, ബ്ലൂട്ടൂത്ത് വി5.0, ജിപിഎസ്/എ-ജിപിഎസ്, നാവിക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും എഐ ഫേസ് അണ്‍ലോക്കും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.

റെഡ്മി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള മോഡലിന് 13,999 രൂപയാണ് വില. ഫോണിന്റെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള മോഡലിന് 15,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള ഹൈ എന്‍ഡ് മോഡലിന് 16,999 രൂപയാണ് വില. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആണസോണ്‍.ഇന്‍ എന്നിവയിലൂടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയത്. എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,250 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

 

Latest