Connect with us

Business

റെഡ്മി 10 പവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 14,999 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| റെഡ്മി 10 പവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 2021 സെപ്തംബറില്‍ ലോഞ്ച് ചെയ്ത റെഡ്മി 9 പവറിന്റെ പിന്‍ഗാമിയാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍. 8 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 680 എസ്ഒസി ആണ് ഫോണില്‍ നല്‍കുന്നത്. ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയുള്ള 6.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയുള്ള ഹാന്‍ഡ്സെറ്റിന് 50 മെഗാപിക്സല്‍ ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണമുണ്ട്. ഇത് 6,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഒപ്പം 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

റെഡ്മി 10 പവറിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 14,999 രൂപയാണ് വില വരുന്നത്. ഇത് പവര്‍ ബ്ലാക്ക്, സ്പോര്‍ട്ടി ഓറഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണ്‍ എപ്പോള്‍ വില്‍പ്പനയ്ക്കെത്തുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എംഐ.കോം, എംഐ ഹോം, ആമസോണ്‍, റീട്ടെയില്‍ പങ്കാളികള്‍ എന്നിവയിലൂടെ ഫോണ്‍ വില്‍ക്കുമെന്ന് കമ്പനി അറിയിച്ചു.

ഡ്യുവല്‍ നാനോ സിം സംവിധാനമുള്ള റെഡ്മി 10 പവര്‍ ആന്‍ഡ്രോയിഡ് 11ലാണ് പ്രവര്‍ത്തിക്കുന്നത്. 400 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയും ഉള്ള 6.7 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി, എഫ്/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ്/2.4 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണമാണ് റെഡ്മി 10 പവര്‍ അവതരിപ്പിക്കുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.0 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 5 മെഗാപിക്‌സല്‍ സെല്‍ഫി കാമറ ഹാന്‍ഡ്സെറ്റ് വാഗ്ദാനം ചെയ്യുന്നു.

 

---- facebook comment plugin here -----

Latest