Connect with us

Kerala

ബലാത്സംഗക്കേസ്; പ്രതി വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി സൂചന

റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം.

Published

|

Last Updated

കൊച്ചി | ബലാത്സംഗക്കേസിലെ പ്രതി നടന്‍ വിജയ് ബാബു ദുബൈയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി സൂചന. നേരത്തെ മെയ് 19 ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുമ്പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളൂവെന്നും വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന ലഭിച്ചത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് നീക്കം.

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പോലീസ് വിസ റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

Latest