Connect with us

range rover sport

റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

അടുത്ത നവംബറോടെ വാഹനം പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

മുംബൈ | ആഗോളതലത്തില്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. 1.64 കോടി രൂപ മുതലായിരിക്കും ഇന്ത്യയിലെ എക്‌സ് ഷോറൂം വില. അടുത്ത നവംബറോടെ വാഹനം പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ് ഇ, എച്ച് എസ് ഇ, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് വരുന്നത്. നിലവില്‍ ഡീസല്‍ മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചത്. പെട്രോള്‍ മോഡലിന്റെത് പിന്നീട് പ്രഖ്യാപിക്കും.

അടിസ്ഥാന വേരിയന്റായ ഡൈനാമിക് എസ് ഇയുടെതാണ് 1.64 കോടി രൂപ. എച്ച് എസ് ഇക്ക് 1.71 കോടിയും ഓട്ടോബയോഗ്രഫിക്ക് 1.81 കോടിയും ഫസ്റ്റ് എഡിഷന് 1.84 കോടിയുമാണ് എക്‌സ് ഷോറൂം വില. ആഗോളതലത്തില്‍ ഇലക്ട്രിക് മോഡലായാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് വരുന്നത്.

Latest