Connect with us

Malappuram

റമസാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വിലയിരുത്തി.

Published

|

Last Updated

മലപ്പുറം | റമസാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കുന്ന ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

27-ാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വിലയിരുത്തി. കേരള മുസ്‍ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി മൂച്ചിക്കല്‍, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രൂസി, സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍, വടശ്ശേരി ഹസന്‍ മുസ്്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, പി എം മുസതഫ കോഡൂര്‍, എന്‍ വി അബ്ദുറസാഖ് സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, കുഞ്ഞീതു മുസ്‍ലിയാർ കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു.

Latest