Connect with us

First Gear

മഴ: വാഹനയാത്രികര്‍ക്ക് പോലീസ് മുന്നറിയിപ്പ്

മഴയുള്ള കാലാവസ്ഥയിൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

Published

|

Last Updated

അബൂദബി | യു എ ഇ കാലാവസ്ഥാ ഏജൻസിയുടെ പ്രവചനത്തെത്തുടർന്ന് അബൂദബി പോലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാല് ദിവസത്തേക്ക് മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. മഴക്കാലത്ത് വാഹനമോടിക്കുന്നവർ തങ്ങളുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ നിർബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച സുരക്ഷാ ക്യാമ്പയിനിൽ, മഴയുള്ള കാലാവസ്ഥയിൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

അബൂദബിയിൽ നാളെ മുതൽ ഈ മാസം 18 വരെ നേരിയതോ കനത്തതോ ആയ മഴയും താപനിലയിൽ കാര്യമായ കുറവും ഉള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ ഏജൻസി അറിയിച്ചു. മഴ പെയ്യുമ്പോൾ ജാഗ്രത പാലിക്കുക, തോടുകൾ, താഴ്‌വരകൾ, മഴവെള്ള സംഭരണികൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയവ പാലിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

ഇവ ശ്രദ്ധിക്കുക
വാഹനം പുറപ്പെടുന്നതിന് മുമ്പ് വിൻഡ് ഷീൽഡ് വൈപ്പറുകളുടെയും ടയറുകളുടെയും അവസ്ഥ പരിശോധിക്കുക.

മെച്ചപ്പെട്ട ദൃശ്യപരിധിക്കും നിങ്ങളുടെ മുന്നിലുള്ള വാഹനമോടിക്കുന്നവരെ അലർട്ട് ചെയ്യാനും പകൽ സമയത്ത് ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുക.

നിങ്ങളുടെ വാഹനവും നിങ്ങളുടെ മുന്നിലുള്ള കാറും തമ്മിലുള്ള അകലം വർധിപ്പിക്കുക.

റോഡുകളിലെ വേഗതയും ദിശാസൂചന ബോർഡുകളും പാലിക്കുക.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചു ഫോട്ടോ/ വീഡിയോ എടുക്കുന്നത്  ഒഴിവാക്കുക.

Latest