Connect with us

YOUTH CONGRESS

രാഹുല്‍ വിമര്‍ശനങ്ങളെ ഉള്‍കൊള്ളണം: യൂത്ത് കോണ്‍ഗ്രസ് പ്രമേയം

ഒരു ദേശീയ പാര്‍ട്ടി അതിന്റെ അധ്യക്ഷന് വേണ്ടി കാത്തിരിക്കുന്നത് അഭികാമ്യമല്ല

Published

|

Last Updated

പാലക്കാട് |  പാര്‍ട്ടിക്കുളളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ ഉള്‍കൊണ്ട് പോസറ്റീവായി പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രമേയം. പാര്‍ട്ടി ഒരു പടത്തലവനെയാണ് തേടുന്നത്. ഒരു ദേശീയ പാര്‍ട്ടി അതിന്റെ അധ്യക്ഷന് വേണ്ടി കാത്തിരിക്കുന്നത് അഭികാമ്യമല്ല. ചെറിയ പരിഭവങ്ങളുടെ പേരില്‍ പടിയിറങ്ങി പോയവര്‍ക്കായി എ ഐ സി സി വാതിലുകള്‍ തുറന്നിടണമെന്നും പാലക്കാട് സമാപിച്ച യൂത്ത്‌കോണ്‍ഗ്രസ് നേതൃപഠന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂറാണ് പ്രമേയം അവതരിപ്പിച്ചത്.

വയനാട്ടിലെ സ്വന്തം ഓഫീസ് അക്രമിച്ച സംഭവത്തില്‍ തെറ്റ് ചെയ്തവരോട് പൊറുക്കണമെന്ന ഗാന്ധിയന്‍ ആദര്‍ശം ഉയര്‍ത്തി രാഹുല്‍ ഗാന്ധി ജനമനസ്സില്‍ ഇടംനേടി. അക്രമികള്‍ കുട്ടികളല്ലേ അവരോട് താന്‍ ക്ഷമിക്കുന്നു എന്ന് പറഞ്ഞത് പോലെ പാര്‍ട്ടിക്കുളളില്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നവരോടും ഇതേ നിലപാട് സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.