Connect with us

National

രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സിലെ കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിച്ചു

കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഓഫീസില്‍ എത്തിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിലെ പാര്‍ട്ടി ഓഫീസിലെത്തി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ഓഫീസില്‍ 20 മിനിറ്റോളം ചെലവഴിച്ച ഗാന്ധി, ശിവസേന (യു ബി ടി) എം പി സഞ്ജയ് റാവുത്തിനെയും മറ്റ് നേതാക്കളെയും കണ്ടു.

പിന്നീട്, അമ്മയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയുമായ സോണിയാ ഗാന്ധിയോടൊപ്പം ഉച്ചഭക്ഷണത്തിനായി പുറപ്പെട്ടു. എന്നാല്‍, അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചില്ല.

കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഓഫീസില്‍ എത്തിയിരുന്നു.

മോദിയുടെ കുടുംബപ്പേരുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് വിധിച്ച ശേഷം രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

Latest