Ongoing News
ചോദ്യങ്ങൾക്ക് ഉത്തരമില്ല; ചാറ്റ് ജിപിടി പണിമുടക്കി
ഇന്ന് പുലർച്ചെ മുതൽ പലർക്കും ചാറ്റ്ജിപിടി സേവനം ലഭിക്കുന്നില്ല.

ന്യൂഡൽഹി | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി പണിമുടക്കി. ഇന്ന് പുലർച്ചെ മുതൽ പലർക്കും ചാറ്റ്ജിപിടി സേവനം ലഭിക്കുന്നില്ല.
ചാറ്റ് ജിപിടിയോട് ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരങ്ങൾ ലഭിക്കുന്നില്ല. പകരം ടൈപിംഗ് ചിഹ്നം മാത്രമാണ് കാണിക്കുന്നത്. ഇന്റർനെറ്റ് പ്രശ്നമാണെന്നാണ് പലരും ആദ്യം കരുതിയതെങ്കിലും പിന്നീട് ചാറ്റ് ജിപിടി പണിമുടക്കിയതായി ബോധ്യമായി.
വെബ്സൈറ്റുകളുടെ അപ്,ഡൗൺ സമയം നിരീക്ഷിക്കുന്ന ഡൗൺ ഡിടക്ടറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----