Connect with us

Kasargod

ഖാദിസിയ്യ സമ്മേളനം: വടക്കൻ മേഖല പ്രചാരണ സമ്മേളനം നാളെ മള്ഹറിൽ

സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

ഹൊസങ്കടി | തെക്കൻ കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനമായ കൊല്ലം ഖാദിസിയ്യയുടെ 28ാം വാർഷിക സമ്മേളനത്തിൻ്റെ പ്രചരണാർഥം വടക്കൻ മേഖല ജൗഹരി കോർ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം നാളെ വൈകുന്നേരം നാലിന്  ഹൊസങ്കടി മള്ഹർ ക്യാമ്പസിൽ നടക്കും. സയ്യിദ് ആരിഫ് അൽ ഹാദിയുടെ അധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശഹീർ തങ്ങൾ മള്ഹർ പ്രാർഥനക്ക് നേതൃത്വം നൽകും.

ഉസ്മാൻ ജൗഹരി നെല്ലിയാടി മുഖ്യപ്രഭാഷണം നടത്തും. നവാസ് ജൗഹരി കൊല്ലം സമ്മേളന സന്ദേശ പ്രഭാഷണം നടത്തും. മുഹമ്മദ് സഖാഫി പാത്തൂർ. മൊയുദ്ദീൻ കാമിൽ സഖാഫി, അഹ്മ്മദ് കുഞ്ഞി മുസ്ലിയാർ, ഹസ്സൻ കുഞ്ഞി മള്ഹർ, ജബ്ബാർ സഖാഫി പാത്തുർ , അസീസ് സഖാഫി, ഫാറുഖ് പൊസോട്ട്, സംശാദ് ബേക്കൂർ സംബന്ധിക്കും. സകരിയ ജൗഹരി എരുമാട് സ്വാഗതവും ഖലീൽ ജൗഹരി ആദൂർ നന്ദിയും പറയും.