Connect with us

Kasargod

ഇസ്ലാമിക് തിയോളജി ഫലം പ്രസിദ്ധീകരിച്ചു

സൂലൈല ഷഹര്‍ബന് ഒന്നാം റാങ്ക്

Published

|

Last Updated

സഅദാബാദ് | ജാമിഅ സഅദിയ്യ അറബിയ്യ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി
കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികളുടെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സഅദിയ്യ വിമണ്‍സ് കോളജ് വിദ്യാര്‍ഥിനികളായ സയ്യിദത്ത്ഫാത്തിമത്ത് സുലൈല ശഹര്‍ബന്
പള്ളത്തുങ്കാല്‍ ഒന്നാം റാങ്കും കദീജത് ഷഹാന പര്‍വീന്‍ മേല്‍പറമ്പ് ,ആയിഷത്ത് നാജിയ ചട്ടഞ്ചാല്‍ എന്നിവര്‍ രണ്ടാം റാങ്കും ആയിഷ എ ബി ബണ്ടിചാല്‍ മൂന്നാം റാങ്കും നേടി.

ഹയര്‍ സെക്കന്‍ഡറി കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്,അഫ്‌സല്‍ ഉലമ പ്രിലിമിനറി പഠനത്തോടൊപ്പം ഖുര്‍ആന്‍, ഹദീസ്, തജ്വീദ്, ഫീഖ്ഹ് എന്നിവ ഉള്‍ക്കൊള്ളുന്ന ഇസ്ലാമിക ധാര്‍മിക അന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തുന്നതും ഇസ്ലാമിക സംസ്‌കാരവും ജീവിത
ചിട്ടയും പരിശീലിപ്പിക്കുന്നതുമായ ദ്വിവത്സര കോഴ്‌സാണ് ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി.

പരിമിത സീറ്റുകളിലേക്ക് ഈ വര്‍ഷത്തെ വര്‍ഷത്തെ അഡ്മിഷന്‍ തുടരുന്നു. വിജയികളെ സഅദിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കോളേജ് പ്രിന്‍സിപ്പാള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ അനുമോദിച്ചു