Connect with us

National

മഹാരാഷ്ട്രയില്‍ പി.എസ്.സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; 19-കാരന്‍ അറസ്റ്റില്‍

ഗ്രൂപ്പ് ബി, സി നോണ്‍ ഗസറ്റഡ് പേഴ്‌സണല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളാണ് പ്രതി ചോര്‍ത്തിയത്.

Published

|

Last Updated

മുംബൈ|മഹാരാഷ്ട്രയില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത 19 കാരന്‍ അറസ്റ്റില്‍. ബുധനാഴ്ച നവി മുംബൈ പോലീസ് സൈബര്‍ സെല്‍ പുനെയിലെ ചിഖ്‌ലിയിലുള്ള വീട്ടില്‍ നിന്നാണ് പുനെ സ്വദേശിയായ രോഹിത് ദത്താത്രേയ കാംബ്ലെയെ അറസ്റ്റ് ചെയ്തത്.

പ്രതിയില്‍ നിന്നും ഡെസ്‌ക്ടോപ്പ് കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു റൂട്ടര്‍ എന്നിവയും പിടിച്ചെടുത്തു. ഗ്രൂപ്പ് ബി, സി നോണ്‍ ഗസറ്റഡ് പേഴ്‌സണല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളാണ് പ്രതി ചോര്‍ത്തിയത്.

ലിങ്ക് ഹാക്ക് ചെയ്ത പ്രതി 94195 പേരുടെ ഹാള്‍ ടിക്കറ്റ് വിവരങ്ങള്‍ കൈക്കലാക്കുകയും അവ ഒരു എംപിഎസ് സി 2023 എ എന്ന  ഒരു ടെലഗ്രാം ചാനലിലൂടെ നിയമവിരുദ്ധമായി പുറത്തുവിടുകയും ചെയ്തു.

 

 

 

Latest