Connect with us

Kozhikode

പ്രൗഢമായി Q-KOUN ഖുർആൻ ഫെസ്റ്റ് പ്രഖ്യാപനം 

സി മുഹമ്മദ് ഫൈസി Q-KOUN പ്രഖ്യാപനം നിർവഹിച്ചു.

Published

|

Last Updated

കൊയിലാണ്ടി | മാനവരാശിയുടെ മാര്‍ഗദീപമായ വിശുദ്ധ ഖുര്‍ആനെ അടുത്തറിയാനായി മർകസ് മാലിക് ദീനാർ സ്റ്റുഡൻ്റ്സ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന Q – KOUN ഖുർആൻ ഫെസ്റ്റ് പ്രഖ്യാപിച്ചു. ഖുർആന്റെ നിഖില മേഖലകൾ വിഷയീഭവിക്കുന്ന സെമിനാറുകൾ, സംവാദങ്ങൾ, ദ്വിദിന ഖുർആൻ വിജ്ഞാന പഠന ക്യാമ്പ്, ഖുർആൻ അടിസ്ഥാനമാക്കിയുള്ള വിവിധ മത്സരങ്ങൾ, ഖുർആൻ പ്രഭാഷണം, ഖുർആൻ എക്സ്പോ തുടങ്ങിയ വിവിധ പരിപാടികളുണ്ടാകും.

സ്ഥാപനത്തിൽ നടന്ന പ്രഖ്യാപന സമ്മേളനം ഇസ്സുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി Q-KOUN പ്രഖ്യാപനം നിർവഹിച്ചു. ആഗസ്റ്റ് 10ന് ആരംഭിക്കുന്ന Q – KOUN ഖുർആൻ ഫെസ്റ്റ് 30ന് സമാപിക്കും.

Latest