National
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് മെയ് 29ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും
ന്യൂ ജല്‍പായ്ഗുരി മുതല്‍ ഗുവാഹത്തി വരെ വന്ദേ ഭാരത് എക്സ്പ്രസ് ആറ് മണിക്കൂറിനുള്ളില്‍ 410 കിലോമീറ്റര്‍ ദൂരം പിന്നിടും

ഗുവാഹത്തി|വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് മെയ് 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. വടക്കുകിഴക്ക് ഭാഗങ്ങളിലൂടെ കടന്നു പോകുന്ന വന്ദേ ഭാരത് പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനും അസമിലെ ഗുവാഹത്തിയും തമ്മില്‍ ബന്ധിപ്പിക്കും.
ന്യൂ ജല്‍പായ്ഗുരി മുതല്‍ ഗുവാഹത്തി വരെ വന്ദേ ഭാരത് എക്സ്പ്രസ് ആറ് മണിക്കൂറിനുള്ളില്‍ 410 കിലോമീറ്റര്‍ ദൂരം പിന്നിടും. ഇത് ആഴ്ചയില്‍ ആറ് ദിവസവും ഓടും. ന്യൂ അലിപുര്‍ദുവാര്‍, കൊക്രജാര്‍, ന്യൂ ബോംഗൈഗാവ്, കാമാഖ്യ, ന്യൂ-ജല്‍പായ്ഗുരി, ഗുവാഹത്തി ജംഗ്ഷനുകള്‍ എന്നിവയുള്‍പ്പെടെ ആറ് സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുമുണ്ട്.
---- facebook comment plugin here -----