Connect with us

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ തെരച്ചില്‍ ഉണ്ടായിരിക്കില്ല

ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍

Published

|

Last Updated

മേപ്പാടി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വയനാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തകര്‍, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്ന് ദുരന്ത ഭൂമിയിൽ ജനകീയ തിരച്ചിൽ നടന്നിരുന്നു. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് തിരച്ചിലിൽ പങ്കെടുത്തത്.

---- facebook comment plugin here -----

Latest